ബൂസ്റ്റര്‍ ഡോസ്: ഫൈസര്‍ വാക്സിന്‍ സെപ്റ്റംബര്‍ മുതല്‍ നല്‍കും

  • 20/08/2021

കുവൈത്ത് സിറ്റി: സെപ്റ്റംബര്‍ മുതല്‍ ബൂസ്റ്ററായി ഫൈസര്‍ വാക്സിന്‍ മൂന്നാം ഡോസ് ആരോഗ്യ മന്ത്രാലയം നല്‍കി തുടങ്ങുമെന്ന് മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജറി കള്‍സള്‍ട്ടന്‍റ്  ഡോ. ഫാത്തിമ ഖാജ അറിയിച്ചു. 

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഫൈസര്‍ മൂന്നാം ഡോസ് എടുക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ മൂന്നാം ഡോസ് അത്യാവശ്യമുള്ള പ്രത്യേക ഗ്രൂപ്പുകള്‍ക്ക് ആദ്യം നല്‍കാനാണ് തീരുമാനം. മെഡിക്കല്‍ സ്റ്റാഫ്, പ്രായമുള്ളവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. 

വൈറസ് അതിവേഗം ബാധിക്കപ്പെടാന്‍ സാധ്യതയുള്ളവര്‍ക്കാണ് ആദ്യം മൂന്നാം ഡോസ് നല്‍കുക. അത് പ്രതിരോധശക്തി കൂട്ടുന്നതിന് വേണ്ടിയാണ്. ജനിതക മാറ്റം വന്ന ഡെല്‍റ്റ വകഭേദം വന്നതിനാല്‍ ബൂസ്റ്റര്‍ ഡോസിന് ഏറെ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News