കുവൈത്തിൽ 166 പേർക്കുകൂടി കോവിഡ് , 1.39 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

  • 24/08/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  166 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 408600   ആയതായി  ആരോഗ്യ  മന്ത്രാലയം. 583  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 2 മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 11923 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 3771   പേർ  ചികിത്സയിലും, 112 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 1.39 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News