സാമ്പത്തിക വീണ്ടെടുക്കൽ സൂചിക; ഗള്‍ഫില്‍ കുവൈത്ത് ഏറ്റവും പിന്നില്‍.

  • 31/08/2021

കുവൈത്ത് സിറ്റി: കൊവിഡ് 19 മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്നുള്ള സാമ്പത്തിക വീണ്ടെടുക്കൽ സൂചികയിൽ കുവൈത്ത് ഗൾഫിൽ അവസാന സ്ഥാനത്ത്. മീഡ് മാഗസിനാണ് പട്ടിക തയാറാക്കിയത്. 

മഹാമാരി അവസാനിക്കാതെ മാസങ്ങള്‍ കടന്നുപോയപ്പോള്‍ കൊവിഡിനോടും അതിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങളോടും ശക്തമായി പ്രതികരിച്ച രാജ്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം കൃത്യമായി മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാത്ത രാജ്യങ്ങളുമുണ്ട്. 

ചരിത്രപരമായി കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുകളുള്ള ഗൾഫ് രാജ്യങ്ങളില്‍ ഉൾപ്പെടെ മിക്കവാറും എല്ലാ രാജ്യങ്ങളിലും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ കണക്കുകളും റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. കുവൈത്തും ഒമാനുമാണ് 2020ല്‍ ഏറ്റവും അധികം സാമ്പത്തിക മാന്ദ്യം നേരിട്ട രാജ്യങ്ങളെന്നും മീഡ് വ്യക്തമാക്കുന്നു.

Related News