പ്രവാസികളില്‍ നിന്നുള്ള ഇന്‍ഷുറന്‍സ് ഫീസ് ഈടാക്കുന്നതില്‍ ഇടിവ്

  • 31/08/2021

കുവൈത്ത് സിറ്റി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സിനായി പ്രവാസികളില്‍ നിന്ന് ഈടാക്കിയത് 87.1 മില്യണ്‍ ദിനാര്‍ ആണെന്ന് ധനമന്ത്രാലയം. പ്രതീക്ഷിച്ചതിനേക്കാള്‍ 20.8 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിട്ടുള്ളത്. 110 മില്യണ്‍ ദിനാര്‍ ശേഖരിക്കാനാകും എന്നാണ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിച്ചിരുന്നത്. 

2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 107 മില്യണ്‍ ദിനാര്‍ ആയിരുന്നു ആകെ ഈടാക്കിയത്. കൊവിഡ് മഹാമാരി മൂലമുള്ള പ്രതിസന്ധികളാണ് ഇത്രയും കുറവ് വരാന്‍ കാരണമായത്. എല്ലാ ബിസിനസ് മേഖലയും വലിയ സാമ്പത്തിക ഞെരുക്കമാണ് അനുഭവിക്കുന്നത്.

Related News