ഒരാഴ്ച കൊണ്ട് കുവൈത്തിൽ തിരികെയെത്തിയത് 17,843 പ്രവാസികൾ.

  • 13/09/2021

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും കുവൈത്തിലേക്ക് വിമാന സര്‍വ്വീസ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ എല്ലാം പദ്ധതിയിട്ടത് പോലെ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 

ആകെ 174 വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമായി എത്തിയത്. ഇന്ത്യയില്‍ നിന്ന് 85 വിമാനങ്ങള്‍ എത്തിപ്പോള്‍ ഈജിപ്തില്‍ നിന്ന് 89 വിമാനങ്ങളെത്തി. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 11 വരെ ഇരുരാജ്യങ്ങളില്‍ നിന്നുമായി 17,843 പേരാണ് രാജ്യത്തേക്ക് എത്തിയത്. 

ഇന്ത്യയില്‍ നിന്ന് 7,582 പേരെത്തിയപ്പോള്‍ ഈജിപ്തില്‍ നിന്ന് 7,582 പേരെത്തി. എല്ലാ ആരോഗ്യ മുന്‍കരുതലുകളും പാലിച്ച് മന്ത്രിസഭ നിര്‍ദേശം അനുസരിച്ച് കൊണ്ടുമാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. വ്യവസ്ഥകള്‍ പാലിക്കാതെ ഒരു യാത്രക്കാരന് പോലും രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Related News