സാങ്കേതിക തകരാര്‍; 4800 ദിനാർ അക്കൗണ്ടിലെത്തി, തിരികെ നല്‍കാന്‍ വിസമ്മതിച്ചയാള്‍ക്കെതിരെ ബാങ്കിന്‍റെ പരാതി

  • 13/09/2021

കുവൈത്ത് സിറ്റി: ക്രെഡിറ്റ് കാർഡ് റീച്ചാർജിങ്ങിനിടെ സാങ്കേതിക തകരാർ മൂലം 4800 ദിനാർ അക്കൗണ്ടിലെത്തി. തുടർന്ന് ക്യാഷ് പിൻവലിച്ചയാള്‍ക്കെതിരെ ബാങ്കിന്‍റെ പരാതി. 4,800 ദിനാര്‍ പിന്‍വലിച്ച ബിദൂനിക്കെതിരെയാണ്  അന്വേഷണം നടക്കുന്നത്. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റ് പൊലീസ് സ്റ്റേഷനിലാണ് ബാങ്കിന്‍റെ നിയമ പ്രതിനിധി പരാതി നല്‍കിയത്. 

ബിദൂനി തന്‍റേതല്ലാത്ത 4,800 ദിനാര്‍ പിന്‍വലിക്കുകയായിരുന്നു. ബാങ്ക് ബന്ധപ്പെട്ടപ്പോള്‍ പണം തിരികെ നല്‍കാന്‍ തയാറായില്ലെന്നും പരാതിയില്‍ പറയുന്നു. തന്‍റെ ക്രെഡിറ്റ് കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാന്‍ ബാങ്കിന്‍റെ വെബ്സൈറ്റില്‍ കയറിയപ്പോള്‍ സാങ്കേതിക തകരാര്‍ കൊണ്ട് കൂടുതല്‍ പണം ലഭിക്കുകയായിരുന്നു.

Related News