ബെനൈദ്‌ അല്‍ ഗര്‍ പ്രദേശത്ത് പരിശോധന; 96 നിയമലംഘകരെ പിടികൂടി

  • 15/09/2021

കുവൈത്ത് സിറ്റി: ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ സുരക്ഷ ഡയറക്ടറേറ്റ് ബെനൈദ്‌ അല്‍ ഗര്‍ പ്രദേശത്ത് പരിശോധന നടത്തി. സുരക്ഷ ക്യാമ്പയിനില്‍ നിരവധി നിയമലംഘകരാണ് അറസ്റ്റിലായത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദീന്‍ അല്‍ അബിദീന്‍റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. 

റെസിഡന്‍സി അവസാനിച്ച 37 പേരടക്കം 96 നിയമലംഘകരാണ് അറസ്റ്റിലായത്. റെസിഡന്‍സി നിയമം ലംഘിച്ച 55 പേരും പിടിയിലായി. ഇവരെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. സുരക്ഷ ക്യാമ്പയിനുകള്‍ തുടര്‍ന്നും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News