കുടുംബത്തിന് എന്‍ട്രി വിസ അനുവദിച്ച് കുവൈത്ത്

  • 15/09/2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉള്ളവരുടെ കുടുംബത്തിനും ടൂറിസ്റ്റുകള്‍ക്കും എന്‍ട്രി വിസ അനുവദിക്കുന്നത് ആരംഭിച്ച് കുവൈത്ത്. മന്ത്രിസഭയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് വിസ അനുവദിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു. 16 വയസ്സിന് താഴെയുള്ള കുട്ടികളെ വ്യവസ്ഥകളനുസരിച്ച് കുവൈത്തിലേക്ക് കൊണ്ടുവരനാണ് അനുവദിക്കുന്നത്.

നടപടികള്‍ ആരംഭിച്ച് രണ്ട് ദിവസത്തിനിടെ വളരെ കുറച്ച് പേര്‍ മാത്രമാണ് മുന്നോട്ട് വച്ച വ്യവസ്ഥകള്‍ പ്രകാരം എന്‍ട്രി വിസയ്ക്ക് അര്‍ഹരായതെന്ന് അധികൃതര്‍ അറിയിച്ചു. 

താമസക്കാരെ മൂന്ന് വിഭാഗങ്ങളായണ് തിരിച്ചാണ് ഇപ്പോള്‍ എന്‍ട്രി വിസ അനുവദിക്കുന്നത്. ആദ്യത്തേത് സര്‍ക്കാര്‍ മെഡിക്കല്‍ സെക്ടറാണ്. രണ്ടാമത്തേത് സ്വകാര്യ മെഡിക്കല്‍ സെക്ടറും മൂന്നാമത്തേത് സ്വകാര്യ വിദ്യാഭ്യാസ സെക്ടറുമാണ്.

Related News