ബദർ അൽ സമ മെഡിക്കൽ സെന്റർ ഫർവാനിയ - FSI സൗജന്യ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു.

  • 15/09/2021

കുവൈറ്റ് സിറ്റി : ബദർ അൽ സാമ മെഡിക്കൽ സെന്റർ ഫർവാനിയ, ഫ്യൂച്ചർ സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റുമായി ചേർന്ന് നടത്തുന്ന   സൗജന്യ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു. ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ  അഷ്റഫ് അയ്യൂർ(ഓപ്പറേഷൻസ് മാനേജർ) സൗജന്യ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ ഫ്യൂച്ചർ സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അംഗങ്ങളായ  റഹൂഫ് മഷൂർ തങ്ങൾ, നാസർ മഷൂർ തങ്ങൾ , റസാഖ് അയ്യൂർ ,ആബിദ് തങ്ങൾ , മിസ്റ്റർ അസീസ് പേരാമ്പ് , റസാഖ് മൂന്നിയൂർ,  ഇസ്മായിൽ, സാദിക്, നാസർ & ഇമ്രാൻ തങ്ങൾ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. 

ചടങ്ങിൽ ബദർ അൽ സമ മാനേജ്‌മന്റ് അംഗങ്ങൾ  അബ്ദുൽ റസാഖ്  (ബ്രാഞ്ച് മാനേജർ), സന (മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്), അനസ് (ബിസിനസ് ഡെവലപ്മെന്റ് കോർഡിനേറ്റർ), പ്രേമ (മാർക്കറ്റിംഗ് കോർഡിനേറ്റർ), എഫ്എസ്ഐ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

Related News