കോവിഡ് ; കുവൈത്തില്‍ വിദേശ ജനസംഖ്യ കുറയുന്നു

  • 15/09/2021

കുവൈത്ത് സിറ്റി : കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് കുവൈത്തിലെ വിദേശ ജനസംഖ്യയില്‍ കുറവുണ്ടായതായി പുതിയ പഠന റിപ്പോര്‍ട്ടുകള്‍. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ കീഴില്‍ നടന്ന സര്‍വേയിലാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലുള്ള ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തില്‍ മാത്രമായി 2.2 ശതമാനവും ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ 0.9 ശതമാനവുമാണ് വിദേശികളില്‍ കുറവുണ്ടായത്. രണ്ട് വര്‍ഷങ്ങളിലായി പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങി​യ​വ​രു​ടെ എ​ണ്ണം 190,000 ആയാണ്  വര്‍ദ്ധിച്ചത്.  രാ​ജ്യ​ത്തെ മൊ​ത്തം ജ​ന​സം​ഖ്യ​യി​ൽ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 68.2 ശ​ത​മാ​നം ആ​യി കു​റ​ഞ്ഞതായും സര്‍വ്വേ വെളിപ്പെടുത്തി.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 46 ലക്ഷത്തോളമാണ് കുവൈത്തിലെ നിലവിലെ ജനസംഖ്യ. രാജ്യത്ത് നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണവും മഹാമാരിയുമാണ്‌  ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ രാജ്യം വിടാൻ നിർബന്ധിതരാക്കി. കഴിഞ്ഞ കൊറോണ കാലഘട്ടത്തില്‍ മാത്രമായി 3.1 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. പ്രവാസികളുടെ തിരിച്ച് പോക്ക് കുവൈത്ത് തൊഴില്‍ മേഖലയിലും ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്നാണ് കരുതുന്നത്. പല മേഖലയിലും ഇപ്പോള്‍ തന്നെ വിദഗ്ദരായ തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. 

അതിനിടെ  സ്വദേശികളുടെ ജനസംഖ്യയില്‍ 0.9  വര്‍ദ്ധനവ് രേഖാപ്പെടുത്തി.  15 വയസ്സിന് താഴെയുള്ള സ്വദേശി കുട്ടികളുടെ വളർച്ചാ നിരക്കിലെ മാന്ദ്യം തുടരുകയാണ് പഠനം വെളിപ്പെടുത്തി. കഴിഞ്ഞ വർഷം 0.6 ശതമാനവും 2018 ൽ 1.0 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 ന്‍റെ ആദ്യ പകുതിയില്‍ 0.1 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. സ്വദേശി ജനസംഖ്യയുടെ മൂന്നിലൊന്നും 15 വയസ്സിന് താഴെയുള്ളവരാണെന്നും ഭാവിയിൽ തൊഴിൽ വിപണിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുവാന്‍ സാധ്യതയുണ്ടെന്നും സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടി. 

Related News