സുരക്ഷാ പരിശോധന; കുവൈത്തിൽ ഒരാഴ്ചക്കുള്ളിൽ അഞ്ഞൂറിലധികം പേര്‍ അറസ്റ്റിലായി.

  • 19/09/2021

കുവൈത്ത് സിറ്റി: ആഴ്ചയവസാനമുള്ള സുരക്ഷാ പരിശോധനകള്‍ തുടര്‍ന്ന് കുവൈത്ത്. ഫര്‍വാനിയ, ജഹ്റ ഗവര്‍ണറേറ്റുകളില്‍ നിയമലംഘകരായ 200ഓളം പേരാണ് അറസ്റ്റിലായത്. ജലീബ് അല്‍ ശുയൂഖ് , ഫര്‍വാനിയ, ഖൈത്താന്‍, ഫ്രൈഡേ മാര്‍ക്കറ്റ് തുടങ്ങിയിടങ്ങളിലാണ് ഫര്‍വാനിയ സെക്യൂരിട്ടി ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. 

എന്നാല്‍, എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. റെസിഡന്‍സി നിയമ ലംഘകര്‍ ഉള്‍പ്പെടെ 200ഓളം പേര്‍ അറസ്റ്റിലായെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

സമാനമായി ജഹ്റ ഗവര്‍ണറേറ്റിലും പരിശോധന നടന്നു. 50ല്‍ അധികം നിയമലംഘകരെയാണ് അറസ്റ്റ് ചെയ്തത്. റെസിഡന്‍സി നിയമലംഘകര്‍ പൂര്‍ണമായി നാടുകടത്തപ്പെടുന്നത് വരെ സുരക്ഷാ പരിശോധന തുടരുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

Related News