തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍ കുവൈത്തിലെ ബിരുദധാരികളിൽ

  • 19/09/2021

കുവൈത്ത് സിറ്റി: സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ കുവൈത്തികളുടെ എണ്ണം 7,668 ആയി. ജൂണ്‍ അവസാനം വരെയുള്ള കണക്കുകള്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷനാണ് പുറത്ത് വിട്ടത്.

ഇതില്‍ 46 ശതമാനം പുരുഷന്മാരും 54 ശതമാനം സ്ത്രീകളുമാണ്. ബാച്ചിലേഴ്സിന് ഇടയിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ (53.59 ശതമാനം). വിവാഹം കഴിഞ്ഞ 37.58 ശതമാനം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തവരില്‍ ബിരുദം ഉള്ളവര്‍ 50 ശതമാനത്തോളമാണ്. 13 ശതമാനത്തിന് ഡിപ്ലോമയുണ്ട്.

Related News