കുവൈത്തിൽ സ്കൂൾ അധ്യയന വർഷം ആരംഭിച്ചു; പ്രവേശനം ലഭിക്കാത്ത അധ്യാപകർ പ്രധിഷേധം രേഖപ്പെടുത്തി.

  • 19/09/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ ഇന്നുമുതൽ പുതിയ അധ്യയന വർഷം ആരംഭിച്ചു, സ്കൂളുകളിലെ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും  ഹാജർ നിരക്ക് ആദ്യ ദിവസം 90% കവിഞ്ഞു. ആരോഗ്യ മാർഗ്ഗനിർദ്ദേശങളും മുൻ കരുതൽ നടപടികളും പാലിച്ചു കൊണ്ടാണു ജീവനക്കാർ വിദ്യാലയങ്ങളിൽ പ്രവേശിച്ചത്‌. വാക്‌സിനേഷൻ പൂർത്തിയാക്കാത്തവർക്കും, PCR ടെസ്റ്റ് എടുക്കാത്തവരെയും പല സ്ഥലങ്ങളിലും  ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല,  ഇതിനെത്തുടർന്ന്  മന്ത്രലയത്തിനു മുന്നിൽ പന്ത്രണ്ടോളം  അധ്യാപകരും ജീവനക്കാരും പ്രധിഷേധം സംഘടിപ്പിച്ചു. ഒക്റ്റോബർ നാല്  മുതലാണ് ക്ലാസുകൾ പ്രവർത്തനം ആരംഭിക്കുന്നത്‌, രണ്ട് ഗ്രൂപ്പുകളായി തിരിച്ച്  ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഉണ്ടാവുക. 

Related News