കുവൈത്തില്‍ വാണിജ്യ സന്ദർശന വിസകൾ തൊഴിൽ വിസയിലേക്ക് മാറ്റുന്നതിന് അംഗീകാരം നല്‍കി

  • 19/09/2021

കുവൈത്ത് സിറ്റി : വാണിജ്യ സന്ദർശന വിസകൾ തൊഴിൽ വിസയിലേക്ക് മാറ്റുന്നതിന് അംഗീകാരം നല്‍കിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാന്‍പവര്‍ ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൗസ അറിയിച്ചു. സന്ദർശന വിസകൾ തൊഴിൽവിസയായി മാറ്റുന്നതിനുള്ള  നിര്‍ദ്ദേശത്തിന്  കോവിഡ് എമർജൻസി കമ്മിറ്റി  അനുമതി നൽകിയതായി അഹമ്മദ് അൽ മൗസ പറഞ്ഞു. 

മഹാമാരിയെ തുടര്‍ന്ന് കുവൈത്ത് തൊഴില്‍  വിപണിയില്‍ കടുത്ത തൊഴിലാളി ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ സ്ഥാപന മേധാവികളും തൊഴിലുടമകളും വിസ അനുവദിക്കുവാന്‍ നേരത്തെ  പബ്ലിക് അതോറിറ്റി ഫോർ മാന്‍പവറിനോട്‌ ആവശ്യപ്പെട്ടിരുന്നു. ആർട്ടിക്കിൾ (18) ലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും വിസാ  മാറ്റുത്തിന് അനുമതി ലഭിക്കുക. ഇതോടെ വാണിജ്യ സ്ഥാപനങ്ങൾക്കും ഉടമകൾക്കും അവരുടെ ആവശ്യം അനുസരിച്ച്‌ തൊഴിൽ വിസയിലേക്ക് തൊഴിലാളികളുടെ വാണിജ്യ സന്ദർശനവിസ മാറ്റാം.

Related News