കുവൈത്തിൽ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 2,089 പ്രവാസികളെ പിരിച്ചുവിട്ടു

  • 20/09/2021

കുവൈത്ത് സിറ്റി: 2021 മാര്‍ച്ച് മുതല്‍ 2021 ഓഗസ്റ്റ് വരെ മാത്രം സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 2,089 പ്രവാസികളെ പിരിച്ച് വിട്ടതായി കണക്കുകള്‍. ഈ കാലയളവില്‍ 10,780 കുവൈത്തികള്‍ക്കാണ് നിയമനം നല്‍കിയത്. സിവില്‍ സര്‍വീസ് കമ്മീഷനാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. 

മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും അടക്കം മാര്‍ച്ചില്‍ 71,600 പ്രവാസികളാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ ഓഗസ്റ്റില്‍ ഇത് 69,511 ആയി കുറഞ്ഞു. അതേസമയം, 308,409 നിന്ന് കുവൈത്തികളുടെ എണ്ണം 319,189 ആയി ഉയര്‍ന്നു.

ധനമന്ത്രാലയം കഴിഞ്ഞ വര്‍ഷം സിഎസ്‍സിക്ക് എഴുതിയ കത്തിന് ശേഷമാണ് കുവൈത്തികളുടെ നിയമനത്തില്‍ ഇത്രയും വര്‍ധനയുണ്ടായത്. വാർഷിക നിയമനങ്ങളിൽ പരമാവധി പരിധി നിശ്ചയിച്ച് സപ്ലിമെന്ററി അക്രഡിറ്റേഷനുള്ള നിയമനങ്ങൾ കുറയ്ക്കാനും കത്തില്‍ പറഞ്ഞിരുന്നു.

Related News