മിഡില്‍ ഈസ്റ്റിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളില്‍ ഒന്നാണ് കുവൈത്തെന്ന് യുഎന്‍ പ്രതിനിധി

  • 21/09/2021

കുവൈത്ത് സിറ്റി: ലോകത്ത് സമാധാനത്തിന്‍റെ സംസ്കാരം സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും കുവൈത്ത് വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണെന്ന് യുഎന്‍ പ്രതിനിധി ഡോ. താരിഖ് അല്‍ ഷെയ്ഖ്.  സമാധാന സംസ്കാരം വ്യാപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ആഗോള മാതൃകയായി ഏറെക്കാലമായി കുവൈത്ത് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്ലോബല്‍ പീസ് ഇന്‍ഡക്സില്‍ കുവൈത്ത് 36-ാം സ്ഥാനത്തേക്ക് ഉയര്‍ന്നുവെന്നും ലോക സമാധാന ദിനത്തോട് അനുബന്ധിച്ച് വാര്‍ത്താക്കുറിപ്പില്‍ താരിഖ് അല്‍ ഷെയ്ഖ് പറഞ്ഞു. 2018ല്‍ കുവൈത്ത് 42-ാം സ്ഥാനത്ത് ആയിരുന്നു. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളില്‍ കുവൈത്തും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News