കുവൈത്തിൽ റെസ്റ്ററെന്‍റുകളും കോഫി ഷോപ്പുകളും സജീവമായി; ഹോം ഡെലിവറി കുറഞ്ഞു.

  • 21/09/2021

കുവൈത്ത് സിറ്റി: രാജ്യത്ത് നിലവില്‍ ഏകദേശം 4,000 റെസ്റ്റ്റെന്‍റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുവൈത്തി ഫെഡറേഷന്‍ ഓഫ് റെസ്റ്ററെന്‍റ്സ്, കഫേസ് ആന്‍ഡ് കാറ്ററിംഗ് സര്‍വീസസ് തലവന്‍ ഫഹദ് അല്‍ അബ്റാഷ് പറഞ്ഞു. 

പ്രവര്‍ത്തിക്കുന്ന റെസ്റ്ററെന്‍റുകളുടെ മറ്റ് ശാഖകള്‍ കൂടെ പരിഗണിച്ചാല്‍ എണ്ണം 6,000 മുതല്‍ 7,000 വരെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെസ്റ്ററെന്‍റുകളും കോഫി ഷോപ്പുകളും ഹുക്ക സെന്‍ററുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഈ കണക്ക് 16,000ത്തില്‍ എത്തും. 

റെസ്റ്ററെന്‍റുകളും കഫേകളുമെല്ലാം സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഹോം ഡെലിവറിയില്‍ 25 ശതമാനത്തിന്‍റെ കുറവാണ് വന്നത്.  ഡൈന്‍ ഇന്‍ വര്‍ധിച്ചതോടെ ഒക്യൂപെന്‍സി നിരക്ക് 80 ശതമാനമായിട്ടുണ്ട്.

Related News