ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ സുരക്ഷാ പരിശോധന; 28 പേർ പിടിയിൽ

  • 21/09/2021

കുവൈറ്റ് സിറ്റി : ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ  സുരക്ഷാ പരിശോധനയിൽ 28 നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. 

ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫിന്റെ നിർദ്ദേശപ്രകാരം, പബ്ലിക് സെക്യൂരിറ്റി സെക്ടർ, മേജർ ജനറൽ ഫർരാജ് അൽ-സാബ്, ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ അബ്ദിൻ അൽ-അബിദിൻ, ബ്രിഗേഡിയർ അബ്ദുല്ല അൽ-രാജീബ് എന്നിവരുടെ നിർദ്ദേശത്തിലും മേൽനോട്ടത്തിലുമാണ്   ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയയിലെ സുരക്ഷാ പരിശോധനകൾ നടത്തിയത്.

താമസ രേഖകളില്ലാത്ത  ഇല്ലാതെ 8 പേരെയും, താമസ കാലാവധി അവസാനിച്ചതിന് 15 പേരെയും, കുറ്റകൃത്യങ്ങളിൽ പെട്ട 4 പേരെയും,  ആൾമാറാട്ടത്തിന് ഒരാളെയും,  നിയമലംഘനമുള്ള 3 വാഹനങ്ങളും പിടികൂടി.

ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷക്കായി സുരക്ഷ പരിശോധനകൾ വിപുലീകരിക്കാനും നിയമലംഘകരെയും ആവശ്യമുള്ളവരെയും അറസ്റ്റ് ചെയ്യാനും എല്ലാ ഭാഗങ്ങളിലും മുഴുവൻ സമയവും സുരക്ഷാ കാമ്പെയ്‌നുകൾ തുടരുമെന്ന്  മന്ത്രാലയം വ്യക്തമാക്കി. 

ഭരണകൂടം പൗരന്മാരോടും താമസക്കാരോടും സുരക്ഷാ സേനയുമായി സഹകരിക്കാനും അഭ്യർത്ഥന പ്രകാരം തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാനും , നിയമലംഘകരെ സംരക്ഷിക്കരുതെന്നും ആവശ്യപ്പെടുന്നു.

കഴിഞ്ഞ ആഴ്ച മുതൽ  സുരക്ഷ പരിശോധന കുവൈത്ത് ശക്തമാക്കിയിരുന്നു. റെസിഡന്‍സി നിയമ ലംഘകരെ പൂര്‍ണമായി പിടികൂടാനുള്ള ലക്ഷ്യവുമായാണ് പരിശോധനകള്‍ ശക്തിപ്പെടുത്തിയത്. 500 പരം  പേരെ കസ്റ്റ‍ഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. 

Related News