ഒരു വര്‍ഷത്തിനിടെ 8647 റെസ്റ്റ്റെന്‍റ് തൊഴിലാളികള്‍ രാജ്യം വിട്ടു, കുവൈത്തിൽ തൊഴിലാളി ക്ഷാമം രൂക്ഷം.

  • 21/09/2021

കുവൈത്ത് സിറ്റി: വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്‍റുകള്‍ തടഞ്ഞിരിക്കുന്നതിനാല്‍ വിദഗ്ധരായ ജീവനക്കാരുടെ അഭാവം നേരിട്ട് റെസ്റ്റ്റെന്‍റുകള്‍. 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 8,641 തൊഴിലാളികളുടെ കുറവ് റെസ്റ്റ്റെന്‍റുകള്‍ക്ക് വന്നതായാണ് കണക്കുകള്‍. 

വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്‍റുകള്‍ തടഞ്ഞിരിക്കുന്നതിനാല്‍ റെസ്റ്റ്റെന്‍റുകള്‍ക്ക് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കുവൈത്തി ഫെഡറേഷന്‍ ഓഫ് റെസ്റ്ററെന്‍റ്സ്, കഫേസ് ആന്‍ഡ് കാറ്ററിംഗ് സര്‍വീസസ് തലവന്‍ ഫഹദ് അല്‍ അബ്റാഷ് പറഞ്ഞു. 

അനുഭവസമ്പത്തുള്ള പാചകം ചെയ്യുന്നവര്‍, സ്വീറ്റ്സ് ഉണ്ടാക്കുന്നവര്‍ എന്നിങ്ങനെ വിദഗ്ധര്‍ ഇല്ലാത്ത അവസ്ഥയാണെന്നും, റിക്രൂട്ട്മെന്‍റ് നടക്കാത്തതിനാല്‍ ലേബര്‍ മാര്‍ക്കറ്റില്‍ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News