ഇന്ത്യ-കുവൈത്ത് സാംസ്കാരിക ഉത്സവത്തിന് തുടക്കമിട്ട് കുവൈത്തിലെ ഇന്ത്യൻ എംബസ്സി .

  • 22/09/2021

കുവൈറ്റ് സിറ്റി : നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സും (NCCAL) ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കലാപ്രദര്‍ശനം കുവൈത്ത് ആർട്സ് അസോസിയേഷൻ ഹാളിൽ ആരംഭിച്ചു. 'കാലാതീതമായ ഇന്ത്യയുടെ ദൃശ്യങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രശസ്ത ചിത്രകാരി ജോയിസ് സിബി നടത്തുന്ന പ്രദര്‍ശനം ഈ മാസം 30 വരെയാണുള്ളത്. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജിന്റെ പത്നിയാണ് ജോയിസ് സിബി . വിവിധ രാജ്യങ്ങളിൽ ഇവരുടെ നേതൃത്വത്തിൽ നടത്തിയ  ചിത്ര പ്രദർശന പരിപാടികൾ  ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധം വിളിച്ചോതുന്ന കള്‍ച്ചറല്‍ ഫെസ്റ്റിവലിനോടൊപ്പമാണ് ചിത്രപ്രദര്ശനവും സംഘടിപ്പിച്ചിരിക്കുന്നത് . ഗാല കള്‍ച്ചറല്‍ ഷോ എന്‍സിസിഎഎല്‍ സെക്രട്ടറി ജനറല്‍ കമാല്‍ അബ്‍ദുള്‍ ജലീല്‍ പരിപാടി ഉദ്ഘടനം ചെയ്തു, കുവൈത്ത് ആര്‍ട്ട്സ് അസോസിയേഷൻ  പ്രസിഡന്റ്  അബ്ദുൽ റസൂൽ സൽമാൻ, ഇന്ത്യൻ അംബാസിഡർ സിബി ജോർജ്,    വിവിധ രാജ്യങ്ങളിലെ അംബാസ്സഡർമാർ മറ്റ് നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ സാംസ്കാരിക സംഘടനകളിൽനിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച മനോഹരമായ കുച്ചുപ്പുടി, കഥക്, ഭരതനാട്യം , ഇന്ത്യൻ ക്ലാസിക്കൽ നൃത്ത രൂപങ്ങൾ എന്നിവ ശ്രദ്ധേയമായി 
242348724_4171689652959914_5035412039050432764_n.jpg

ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധത്തിന്‍റെ 60-ാം വാര്‍ഷികവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷകം ആഘോഷിക്കുന്ന 2021ന്‍റെ പ്രാധാന്യത്തെ കുറിച്ച് സ്ഥാനപതി സിബി ജോര്‍ജ് ചടങ്ങില്‍ സംസാരിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയുടെ കലാപൈകൃതങ്ങളെ കുറിച്ചടക്കം അദ്ദേഹം സംസാരിച്ചു.

സെപ്റ്റംബർ 20 മുതൽ 30 വരെ വൈകിട്ട്  5 മുതൽ രാത്രി 9 വരെ ഹവല്ലിയിലെ കുവൈറ്റ് ആർട്സ് അസോസിയേഷൻ ഹാളിലാണ് പ്രദർശനം, വാക്‌സിനേഷൻ പൂർത്തിയാക്കിയ എല്ലാവർക്കും പ്രവേശനമുണ്ട്. 

242336533_4171575142971365_4643295439862958123_n.jpg

Related News