തീപിടുത്തം; നാല് വാഹനങ്ങള്‍ കത്തി നശിച്ചു

  • 28/09/2021

കുവൈത്ത് സിറ്റി : അഹമ്മദിയിലെ കുവൈറ്റ് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനിയുടെ കോമ്പൗണ്ടിനുള്ളിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങള്‍ കത്തി നശിച്ചു. ഒരു ജീപ്പും രണ്ട് മിനി ബസുകളും ഒരു ലോറിയിലുമാണ് തീ പടര്‍ന്നുപിടിച്ചത്. പരിസരത്തായി 80 ഓളം വാഹനങ്ങൾ  പാർക്ക് ചെയ്തിരിന്നുവെങ്കിലും അഹ്മദി അഗ്നിശമന കേന്ദ്രത്തിൽ നിന്നുള്ള ഫയര്‍ഫോസ്  അംഗങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാഹനങ്ങള്‍ക്ക് തീ പിടിച്ചതിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. 

കുവൈത്ത് സിറ്റിയിലെ മറ്റൊരു കെട്ടിടത്തിലെ ബേസ്മെന്റിൽ ഉണ്ടായ തീപിടുത്തത്തില്‍  തുണിക്കട കത്തിനശിച്ചു. ഹിലാലി, മദീന എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേന, കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

Related News