ജലീബ് പ്രദേശത്ത് ട്രാഫിക്ക് പരിശോധന: മൂന്നു മണിക്കൂറിനുള്ളിൽ 1,500 നിയമലംഘകര്‍ കുടുങ്ങി

  • 30/09/2021


കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുവൈഖ്  പ്രദേശത്ത് ജനറല്‍ ട്രാഫിക്ക് വിഭാഗത്തിന്‍റെ ടെക്നിക്കല്‍ ഇന്‍സ്‍പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്  നടത്തിയ പരിശോധനയില്‍ ഏകദേശം 1500 നിയമലംഘകര്‍ കുടുങ്ങി. ആറ് സംഘങ്ങളായി തിരിഞ്ഞ് മൂന്ന് മണിക്കൂര്‍ മാത്രമാണ് പരിശോധന നടന്നത്. 

ടെക്നിക്കല്‍ ഇന്‍സ്‍പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്  ഡയറക്ടര്‍ കേണല്‍ മിഷാല്‍ അല്‍ സുവൈജിയും ക്യാമ്പയിനില്‍ പങ്കെടുത്തിരുന്നു. 1060 നേരിട്ടുള്ളതും 409 പരോക്ഷമായതുമായ ലംഘനങ്ങളാണ് വാഹനങ്ങളില്‍ കണ്ടെത്തിയത്. ആവശ്യമായ സുരക്ഷയില്ലാത്തതും ഈട് കുറവുള്ളതുമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്.

Related News