യാത്രക്കാരുടെ ബാഗേജ് പരിശോധനയക്ക് ഏറ്റവും മികച്ച സംവിധാനം കുവൈത്തില്‍

  • 01/10/2021

കുവൈത്ത് സിറ്റി: നുവൈസീബ് ബോര്‍ഡര്‍ ക്രോസിംഗില്‍ രണ്ട് ആധുനിക ഉപകരണങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ കൗണ്‍സിലര്‍ ജമാല്‍ അല്‍ ജലാവി. ബാഗുകള്‍ പരിശോധിക്കാനും യാത്രക്കാരെ പരിശോധിക്കാനുമാണ് ലോകത്തിലെ ഏറ്റവും പുതിയ  ഉപകരണങ്ങള്‍ കുവൈത്ത് എത്തിച്ചത്. 

രണ്ട് ഉപകരണങ്ങളുടെ സാങ്കേതിക പരിശോധന വിജയകരമായിരുന്നുവെന്ന് ബുധനാഴ്ച കസ്റ്റംസ് അറിയിച്ചിരുന്നു. രണ്ട് ഉപകരണങ്ങളുടെയും ഏജന്‍സികളില്‍ അല്‍ ജലാവി സന്ദര്‍ശനം നടത്തിയിരുന്നു. 

ആളുകള്‍ എത്തുന്നത് പരിഗണിക്കുമ്പോള്‍ കുവൈത്തിന് ഏറെ പ്രധാനപ്പെട്ട കസ്റ്റംസ് പോര്‍ട്ടാണ് നുവൈസീബ് അതിര്‍ത്തി. ഇവിടെ കര്‍ശന പരിശോധനകളാണ്  കുവൈത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Related News