അന്താരാഷ്ട്ര നാണയ നിധി: കുവൈത്തിന്‍റെ ബാലന്‍സ് 236.5 മില്യണ്‍ ദിനാര്‍ ആയി

  • 01/10/2021

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നാണയ നിധിയിലുള്ള കുവൈത്തിന്‍റെ ശേഖരം  236.5 മില്യണ്‍ ദിനാര്‍ ആയി ഉയര്‍ന്നു. ജൂണിലെ 233.9 മില്യണ്‍ ദിനാറില്‍ നിന്നാണ് ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലേക്ക് കുവൈത്തിന്‍റെ കരുതല്‍ ശേഖരം ഉയര്‍ന്നത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്തിന്‍റെ കണക്ക് അനുസരിച്ച് 2.6 മില്യണ്‍ ദിനാറിന്‍റെ അല്ലെങ്കില്‍ 1.1 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 

അതേസമയം, വാര്‍ഷിക തലത്തില്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ കുവൈത്തിന്‍റെ കരുതല്‍ നിക്ഷേപം ജൂലൈ അവസാനത്തോടെ 10.4 ശതമാനം കൂടിയിട്ടുണ്ട്. 2020 ജൂലൈയില്‍ ഇത് 214.2 മില്യണ്‍ ദിനാര്‍ ആയിരുന്നു. 22.3 മില്യണ്‍ ദിനാറിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

Related News