‘കാ​ലാ​തീ​ത​മാ​യ ഇ​ന്ത്യ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ’ പ്രദര്‍ശനത്തിന് സമാപനം

  • 01/10/2021

കുവൈത്ത് സിറ്റി : കു​വൈ​ത്ത് ആ​ർ​ട്സ് അ​സോ​സി​യേ​ഷ​നും ഇ​ന്ത്യ​ൻ എം​ബ​സി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പിച്ച ഗ്ലിംബസ് ഓഫ് ടൈംലെസ് ഇന്ത്യ പ്രദര്‍ശനം സമാപിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസമായി ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള കലാകാരന്മാര്‍ അവതരിപ്പിച്ച  ക​ലാ​പ​രി​പാ​ടി​കള്‍ സാം​സ്​​കാ​രി​കോ​ത്സ​വ​ത്തി​ന്​ മി​ഴി​വേകി. ഹവല്ലിയിലെ ഇന്ത്യൻ ആർട്ട്‌ അസോസിയേഷൻ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രമുഖ ചിത്രകലാകാരിയും ഇന്ത്യൻ അംബാസിഡര്‍  സിബി ജോർജ്ജിന്‍റെ ഭാര്യയുമായ ജോയ്സ്‌ സിബിയുടെ ചിത്ര പ്രദർശ്ശനമായിരുന്നു മുഖ്യ ആകർഷണം. ഇന്ത്യ- കുവൈത്ത്‌ നയതന്ത്ര ബന്ധത്തിന്‍റെ 60 വാര്‍ഷികവും 75 മത് സ്വാതന്ത്ര്യദിനത്തോട്   അനുബന്ധിച്ചാണു പരിപാടി സംഘടിപ്പിച്ചത്‌.സമാപന വേദിയില്‍ കുവൈറ്റ് ആർട്സ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ റസൂൽ സൽമാനെ സിബി ജോർജ് ഷാൾ അണിയിച്ച് ആദരിച്ചു. 

കഴിഞ്ഞ പത്ത് ദിവസമായി  നടത്തിയ ആഘോഷങ്ങൾക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ കുവൈത്ത് സമൂഹത്തോടും സാംസ്കാരികോത്സവത്തിൽ ഇന്ത്യൻ സംസ്കാരവും പൈതൃകവും പ്രദർശിപ്പിക്കാനുള്ള ശ്രമത്തിൽ കൈകോർത്ത എല്ലാ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും ഇന്ത്യൻ കലാകാരന്മാർക്കും കുട്ടികൾക്കും അംബാസഡർ നന്ദി പറഞ്ഞു. പ്രദര്‍ശനത്തിന്‍റെ ഉത്ഘാടനം നാഷണൽ കൗൺസിൽ ഓഫ് കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് സെക്രട്ടറി ജനറൽ കമേൽ അബ്ദുൽ ജലീലായിരുന്നു നിര്‍വ്വഹിച്ചത്. സ്വദേശികളും വിദേശികളുമായ നിരവധി പ്രമുഖരാണു പ്രദർശ്ശന പരിപാടിയിൽ സന്ദർശ്ശകരായെത്തിയത്‌. കുവൈത്ത്‌ വിദേശ കാര്യ മന്ത്രി ഷൈഖ്‌ അഹമ്മദ്‌ നാസർ അൽ സബാഹിന്റെ പത്നി ഹനൂഫ്‌ ബദർ അൽ മുഹമ്മദ്‌ സബാഹ്‌,വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും നയതന്ത്ര ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും സമാപന ചടങ്ങില്‍ പങ്കെടുത്തു.

Related News