ഇന്ത്യൻ എംബസിക്ക് കീഴിൽ ഇന്ത്യൻ വനിതാ നെറ്റ്‌വർക്ക് രൂപീകരിച്ചു

  • 01/10/2021

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ ഇന്ത്യൻ വനിതാ നെറ്റ്‌വർക്ക് രൂപീകരിച്ചു. കഴിഞ്ഞ ദിവസം ഹവല്ലിയില്‍ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങില്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് ഉത്ഘാടനം നിര്‍വ്വഹിച്ചു.  കുവൈറ്റിലെ നയതന്ത്ര, വ്യാപാര സമൂഹങ്ങളിൽ നിന്നും ഇന്ത്യയിയില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.  കുവൈറ്റിലെ എല്ലാ ഇന്ത്യൻ സ്ത്രീകളെയും ഒരു പ്ലാറ്റ്ഫോമിൽ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്‌ കുവൈറ്റിലെ ഇന്ത്യൻ എംബസി ഇന്ത്യൻ വനിതാ നെറ്റ്‌വർക്ക് അവതരിപ്പിച്ചിരിക്കുന്നത്.

കുവൈറ്റിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ സ്ത്രീകളുമായും പ്രൊഫഷണൽ അല്ലെങ്കിൽ വിദ്യാഭ്യാസ പശ്ചാത്തലങ്ങളിൽ ബന്ധപ്പെടാനും വിദ്യാഭ്യാസം, ബിസിനസ്സ്, സംസ്കാരം, ആരോഗ്യം, ശാസ്ത്രം, സാഹിത്യം, കല, കായികം എന്നീ മേഖലകളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ അവരുടെ ഇടപഴകൽ പ്രോത്സാഹിപ്പിക്കാനും ഇന്ത്യൻ വനിതാ നെറ്റ്‌വർക്ക് ലക്ഷ്യമിടുന്നതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ എല്ലാ ഇന്ത്യന്‍ പ്രവാസി വനിതകളും  ഇന്ത്യൻ വനിതാ നെറ്റ്‌വർക്കില്‍ ഭാഗമാകണമെന്ന് എംബസി അഭ്യര്‍ഥിച്ചു.  https://docs.google.com/forms/d/e/1FAIpQLSe4TFndUhAbyoaz2TJW5gfHtnzm_Ly3HZzA5fazAWQMfveVAQ/view ലിങ്ക് വഴി ഫോമുകള്‍ ലഭ്യമാണെന്ന് എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.  

Related News