കുവൈത്തിൽ മലയാളി നഴ്സിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി.

  • 02/10/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ മലയാളി നേഴ്സ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി,  ഇരിങ്ങാലക്കുട മാള കണ്ടൻകുളത്തിൽ സിജോ പൗലോസിന്റെ ഭാര്യ ജെസ്‌ലിൻ (35 ) ആണ് കഴിഞ്ഞ ദിവസം ഇബിൻസിന ആശുപത്രിയുടെ കുളിമുറിയിൽ തൂങ്ങിമരിച്ച  നിലയിൽ കണ്ടെത്തിയത്.  അർബുദ ബാധയുടെ ചികിത്സക്കായാണ് ഇവർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയത്. ഇന്ന്  അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ നടക്കാനിരിക്കെയാണ്‌ മരണം. മക്കൾ ജാസിൽ, ജോവിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.    

Related News