ഡെലിവറി ബൈക്കുകള്‍ക്കുള്ള നിരോധനം; തീരുമാനം നടപ്പാക്കുന്നത് നീട്ടി.

  • 03/10/2021

കുവൈത്ത് സിറ്റി: പ്രധാനപ്പെട്ട റോഡുകളിലും റിംഗ് റോഡുകളിലും പ്രവേശിക്കുന്നതിന് ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ തീരുമാനം നടപ്പാക്കുന്നത് നീട്ടി. നിയന്ത്രണങ്ങളോടെ റെസിഡന്‍ഷ്യല്‍ പ്രദേശത്ത് മാത്രം ഡെലിവറി ബൈക്കുകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന തീരുമാനമാണ് നീട്ടിവെച്ചത്. 

നവംബര്‍ ഏഴ് വരെയാണ് ഈ തീരുമാനം നടപ്പാക്കുന്നത് നീട്ടിയത്. ഡെലിവറി ബൈക്കുകളില്‍ ട്രാഫിക്ക് നിയമം തെറ്റിച്ചാല്‍ കമ്പനിക്കും ജനറല്‍ ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്‍റിനും ഓട്ടോമാറ്റിക്ക് ആയി സന്ദേശം അയക്കുന്ന ഒരു ഉപകരണം ബൈക്കുകളില്‍ ഘടിപ്പിക്കാമെന്നും ധാരണയായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം നീട്ടിയത്.

Related News