ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തകരാർ; കുവൈത്തിലെ വ്യാപാര മേഖലക്ക് വൻ നഷ്ടം.

  • 06/10/2021

കുവൈത്ത് സിറ്റി: ലോകവ്യാപകമായി ഫേസ്ബുക്കു, വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെയും പ്രവര്‍ത്തനം നിലച്ചതോടെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് വന്‍ നഷ്ടമാണ് ഉണ്ടായത്. ഫേസ്ബുക്ക് ഓഹരി ഇടിഞ്ഞതോടെ 47 ബില്യണ്‍ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. എന്നാല്‍, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾക്ക് യഥാർത്ഥ നഷ്ടം ബില്യണ്‍ കടന്നേക്കാമെന്നാണ് വിലയിരുത്തല്‍.

കുവൈത്തിനും ഫേസ്ബുക്ക്‌ , വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെയും പ്രവര്‍ത്തനം നിലച്ചതോടെ വന്‍ നഷ്ടമുണ്ടായി. പ്രധാനമായും വാട്സ് ആപ്പും ഇന്‍സ്റ്റഗ്രാമും പോയതാണ് കുവൈത്തിലെ ബിസിനസുകളെ ബാധിച്ചത്. വില്‍പ്പനയില്‍ ഈ പ്ലാറ്റ്ഫോമുകളെ പ്രധാനമായും ആശ്രയിക്കുന്നവര്‍ക്ക് ഒരു ദിവസത്തെ വരുമാനമാണ് നഷ്ടമായത്.

Related News