ഇന്ത്യന്‍ അംബാസിഡരുടെ പ്രസ്താവനക്കെതിരെ കുവൈത്ത് പാര്‍ലിമെന്‍റ് അംഗം രംഗത്ത്

  • 06/10/2021



കുവൈത്ത് സിറ്റി : ഇന്ത്യന്‍ അംബാസിഡരുടെ പ്രസ്താവനക്കെതിരെ കുവൈത്ത് പാര്‍ലിമെന്‍റ് അംഗം രംഗത്ത് വന്നു.  പത്ത് ലക്ഷം ഇന്ത്യക്കാർ കുവൈത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും തൊഴില്‍  അവസരങ്ങള്‍ക്ക് അനുസരിച്ച് കൂടുതല്‍ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് വരുമെന്ന പ്രസ്താവനക്കെതിരെയാണ് പാര്‍ലിമെന്‍റ് അംഗം  അബ്ദുൾകരീം അൽ കന്ദരി വിദേശകാര്യ മന്ത്രി  ഷെയ്ഖ് അഹ്മദ് നാസർ അൽ മുഹമ്മദിനും വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ഇസ്സ അൽ സൽമാനും കത്തയച്ചത്.  പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 21 ശതമാനം ഇന്ത്യക്കാരും 14 ശതമാനം ഈജിപ്ഷ്യൻസുമാണുള്ളത് . 

ഇന്ത്യയില്‍ നിന്നും   ഈജിപ്തില്‍  നിന്നുള്ള തൊഴിലാളികളെ സ്വീകരിക്കുന്നതിന് കുവൈത്ത് തൊഴില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. അതോടപ്പം  കള്ളപ്പണം വെളുപ്പിക്കുന്നതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തികൾക്കും  ​​കമ്പനികൾക്കെതിരെ എന്ത്  നടപടികളാണ് സ്വീകരിച്ചതെന്നും  ധനമന്ത്രിയോട് അദ്ദേഹം  ചോദിച്ചു. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സ്വദേശികള്‍ ധനസഹായം നൽകുന്നതായി നേരത്തെ യുഎസ് ട്രഷറി വകുപ്പ് റിപ്പോര്‍ട്ടുകള്‍  പുറത്തുവിട്ടിരുന്നു. തീവ്രവാദ ഗ്രൂപ്പുകൾക്ക് പണം കൈമാറുന്നതിനുള്ള സര്‍ക്കാരിന്‍റെ  നിരീക്ഷണ നടപടിക്രമങ്ങളും സംവിധാനങ്ങളും മറികടക്കാന്‍ പൗരന്മാര്‍ക്കും കമ്പനികള്‍ക്കും എങ്ങനെയാണ് സാധിക്കുന്നതെന്ന് ധന മന്ത്രാലയം  വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

Related News