കുവൈത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു

  • 06/10/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍  ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു. റാബിഹ്, ആന്തലൂസ് , ഫർവാനിയ, ഖൈത്താൻ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വിധത്തിൽ പാർക്ക് ചെയ്തിരുന്ന 59 വാഹനങ്ങള്‍ പിടിച്ചെടുത്തതെന്ന് ഫാർവാനിയ മുനിസിപ്പാലിറ്റി ജനറൽ ക്ലീനിറ്റി ആൻഡ് റോഡ് വർക്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സാദ് അൽ ഖുറൈൻജ് പറഞ്ഞു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നൂറുക്കണക്കിന് കാറുകളാണ് ഒഴിഞ്ഞ് കിടക്കുന്ന മൈതാനങ്ങളില്‍  കിടക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഫീൽഡ് ടൂറുകൾ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 

Related News