കുവൈത്തിൽ നാളെ മുതൽ ശൈത്യകാല രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കും.

  • 06/10/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ നാളെ മുതൽ ശൈത്യകാല രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനായി  58 ആരോഗ്യ കേന്ദ്രങ്ങൾ തയ്യാറായതായി ആരോഗ്യ മന്ത്രാലയവക്താവ് ഡോക്ടർ അബ്ദുള്ള അൽ  സനദ് അറിയിച്ചു.

കുത്തിവയ്പ്പിനായി ബന്ധപ്പെട്ട ഗ്രൂപ്പ്കൾക്കുള്ള രെജിസ്ട്രേഷൻ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.  അടുത്ത ഞായറാഴ്ച മുതൽ പൊതു ആശുപത്രികൾ വഴി ശീതകാല ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ്   ആരോഗ്യ പ്രവർത്തകർക്ക്   നൽകുമെന്ന് അൽ സനദ് വാർത്താ ക്കുറിപ്പിൽ സ്ഥിരീകരിച്ചു.

കോവിഡ് -19 വാക്സിൻറെ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്)  സ്വീകരിച്ച 60 വയസ്സിനു മുകളിലുള്ള പ്രായമായവർ, ആരോഗ്യ പ്രവർത്തകർ, രോഗപ്രതിരോധ രോഗങ്ങൾ ദുർബലരായവർ എന്നിവരുടെ വിഭാഗത്തിന് സീസണൽ ഇൻഫ്ലുവൻസ വാക്സിൻ ലഭിക്കുമെന്ന്  അദ്ദേഹം വിശദീകരിച്ചു.

Related News