60 വയസ്സ്: നാട്ടിലേക്ക് പോയ പ്രവാസികൾക്ക് പുതിയ വിസയിൽ മടങ്ങിവരാം

  • 10/10/2021

കുവൈത്ത് സിറ്റി : അറുപത് വയസ്സ് കഴിഞ്ഞ് നാട്ടിലേക്ക് തിരികെ പോയ പ്രവാസികള്‍ക്ക് പുതിയ വിസയില്‍ രാജ്യത്തേക്ക് പ്രവേശനം സാധ്യമാകുമെന്ന് അധികൃതരെ ഉദ്ധരിച്ച്  പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഫ​ത്‌​വ നി​യ​മ നി​ർ​മാ​ണ സ​മി​തി എടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് കരുതുന്നു. ജനുവരി ഒന്ന് മുതല്‍ നിയമം പ്രാബല്യത്തിലായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് വിദേശികളാണ് നാട്ടിലേക്ക് തിരികെ മടങ്ങിയത്. 

സര്‍ക്കാര്‍ തീരുമാനത്തോടെ ഇത്തരക്കാര്‍ക്ക് കുവൈത്തിലേക്ക് തിരികെ വരാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.അതോടപ്പം താല്‍ക്കാലിക  പെർമിറ്റുകളില്‍ കുവൈത്തില്‍ കഴിഞ്ഞിരുന്ന അറുപത് വയസിന് മുകളിലുള്ള  5000 ത്തോളം വിദേശികള്‍ക്കും പുതിയ തീരുമാനം ഗുണകരമാകും. വിവിധ കോ​ണു​ക​ളി​ൽ​ നി​ന്ന് ശക്തമായ എ​തി​ർ​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാണ് മ​ന്ത്രി​സ​ഭ​ക്ക്​ കീ​ഴി​ലെ ഫ​ത്‌​വ നി​യ​മ നി​ർ​മാ​ണ സ​മി​തി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. പ്രവാസികള്‍ക്കിടയില്‍ മാസങ്ങളായി നിലനിനിന്നിരുന്ന ആ​ശ​ങ്ക​ൾ​ക്കും അ​നി​ശ്ചി​ത​ത്വങ്ങള്‍ക്കും  ഇതോടെ അറുതിയായി. 

Related News