കുവൈത്ത് പരിസ്ഥിതി സംരക്ഷണം രണ്ടാം ഘട്ടത്തിന് തുടക്കമായി

  • 10/10/2021

കുവൈത്ത് സിറ്റി: കുവൈത്ത് പരിസ്ഥിതി സംരക്ഷണം രണ്ടാം ഘട്ടത്തിന് പബ്ലിക്ക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫിഷ് റിസോഴ്സസ് മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ ഇന്നലെ തുടക്കമിട്ടു.

അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് അല്‍ യൂസഫ്, മുബാറക് അല്‍ കബീര്‍ ഗവര്‍ണര്‍ റിട്ട. മേജര്‍ ജനറല്‍ മഹമ്മൂദ് ബുസെഹ്‍രി എന്നിവരുടെ സാന്നിധ്യത്തില്‍ ഖാലിദ് യൂസഫ് അല്‍ മാര്‍സൗസ് റോഡില്‍ 400 വോളന്‍റിയര്‍മാരും പങ്കെടുത്തു. 220 വൃക്ഷ  തൈകളാണ്  നട്ടത്.

ഈന്തപ്പനകള്‍ക്ക് പകരമായാണ് ഈ വിത്തുകള്‍ നടുന്നത്. റോഡുകളുടെ വശങ്ങള്‍ കൂടുതല്‍ ഭംഗിയാക്കുന്നതിനൊപ്പം പരിപാലനത്തിന് ചെലവ് കുറവുമാണ്. വെള്ളത്തിന്‍റെ ആവശ്യകതയും കുറവായതിനാല്‍ വടക്കൻ, തെക്കൻ അതിർത്തികളിലേക്കും ക്യാമ്പയിന്‍ വ്യാപിപ്പിക്കുകയാണ്.

Related News