സ്തനാർബുദം കുവൈത്തിലെ സ്ത്രീകളില്‍ കൂടുന്നതായി പഠനം.

  • 10/10/2021

കുവൈത്ത് സിറ്റി: സ്തനാർബുദം കുവൈത്തിലെ സ്ത്രീകളില്‍ കൂടുന്നതായി പഠനം. 40 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ ക്യാന്‍സര്‍ ബാധിക്കുന്നവരില്‍ 39.8 ശതമാനത്തിനും സ്തനാർബുദമാണെന്നാണ് കണക്കുകള്‍.

ആരോഗ്യ മന്ത്രാലയത്തിന്‍റെ നാഷണല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സ്ക്രീനിംഗ് പ്രോഗ്രാം ആണ് പഠനം നടത്തിയത്. ഒരു ലക്ഷണങ്ങളും കാണിക്കാത്ത 14,773 സ്ത്രീകളെയും ഉള്‍ക്കൊള്ളിച്ചായിരുന്നു പഠനം നടത്തിയത്.

4314ല്‍ 551 സ്ത്രീകളിലാണ് ട്യൂമറിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. മാരകമായ ട്യൂമർ കേസുകൾ ഉള്ളത് 233 പേര്‍ക്കാണ്. ഹൈ റിസ്ക്കുള്ള 57 കേസുകളും പ്രശ്നങ്ങളില്ലാത്ത 261 കേസുകളുമുണ്ട്.

Related News