ജീവനക്കാർക്കായി പുതുതായി 159 വീടുകൾ പണി കഴിപ്പിച്ച് കുവൈത്ത് ഓയിൽ കമ്പനി

  • 11/10/2021

കുവൈത്ത് സിറ്റി: അഹമ്മദി നഗരത്തിൽ ജീവനക്കാർക്കായി പുതിയതായി 159 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കുവൈത്ത് ഓയിൽ കമ്പനി. ജീവനക്കാർക്ക് ആധുനിക വീടുകൾ നൽകാനുള്ള കമ്പനിയുടെ പരിശ്രമങ്ങളുടെ ഫലമായാണ് വീട് നിർമ്മാണം.

സൗത്ത് അഹമ്മദിയിലെ വീടുകളുടെ നിർമ്മാണം മൂന്ന് ആധുനികവും നൂതനവുമായ മോഡലുകൾ അനുസരിച്ചാണ് പൂർത്തിയായിട്ടുള്ളത്. പണ്ട് നിർമ്മിച്ച നഗരത്തിന്റെ പൈതൃകം സംരക്ഷിച്ചു കൊണ്ടാണ് പുതിയ നിർമ്മാണവും നടത്തിയിരിക്കുന്നത്.

ബൃഹത്തായ ഹൗസിംഗ് പ്രോജക്ടിൻ്റെ ആദ്യ ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്.  പദ്ധതിയുടെ ഭാവി ഘട്ടങ്ങളിൽ 1800 വീടുകളുടെ നിർമ്മാണം വരെ ഉൾക്കൊള്ളുന്നുണ്ട് .

Related News