ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങള്‍; അറബ് ലോകത്ത് മൂന്നാമത് കുവൈത്ത്

  • 11/10/2021

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിന് 61-ാം സ്ഥാനം. അറബ് ലോകത്ത് കുവൈത്ത് മൂന്നാമതാണ്. ആഗോള പട്ടികയില്‍ 60-ാം സ്ഥാനത്തുള്ള ഖത്തറാണ് അറബ് ലോകത്ത് രണ്ടാം സ്ഥാനത്ത്.

ആഗോളതലത്തില്‍ 16-ാം സ്ഥാനം നേടി, അറബ് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുള്ള രാജ്യമായത് യുഎഇയാണ്. അറബ് ലോകത്ത് നാലാം സ്ഥാനത്ത് ബഹറൈന്‍ ആണ്. അഞ്ചാമത് ഒമാനും ആറാമത് സൗദി അറേബ്യയും എത്തി.

ലണ്ടന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സിറ്റിസന്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സി കണ്‍സള്‍ട്ടന്‍സിയായ ഹെന്‍‍ലി ആന്‍ഡ് പാര്‍ട്ട്ണേഴ്സ് ആണ് പട്ടിക തയാറാക്കിയത്. എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍റെ വിവരങ്ങള്‍ ലഭ്യമാക്കി 2006 മുതൽ ഏറ്റവും യാത്രാ സൗഹൃദ പാസ്‌പോർട്ടുകൾ കമ്പനി പതിവായി വിലയിരുത്താറുണ്ട്.

Related News