വിമാനത്താവളത്തില്‍ ഡീപോര്‍ട്ടേഷന്‍ സെല്‍ തുറക്കുന്നു

  • 11/10/2021

കുവൈത്ത് സിറ്റി: നാടുകടത്തപ്പെട്ടവരുടെ ഫയലുകൾ തയാറാക്കുന്നതിനായി അൽ അസം റൗണ്ട് എബൗട്ടിന് സമീപം ഓഫീസ് സ്ഥാപിക്കാന്‍ തീരുമാനം. റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷന്‍റെ റെസിഡൻസ് അഫയേഴ്സ് സെക്ടറുമായി സഹകരിച്ച് കറക്ഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടറിലും സെന്‍റന്‍സ് എക്സിക്യൂഷൻ ഡിപ്പാർട്ട്മെന്‍റിലും അഫിലിയേറ്റ് ചെയ്തിട്ടുള്ള ജയിൽ അഡ്മിനിസ്ട്രേഷൻ ആണ് ഓഫീസ് ആരംഭിക്കുന്നത്. 

ആഭ്യന്തര മന്ത്രി ഷെയ്ഖ് താമര്‍ അല്‍ അലിയുടെ നിര്‍ദേശപ്രകാരം ഓഫീസ് തുറക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞയാഴ്ച അവസാനം ഡീപോര്‍ട്ടേഷന്‍ സെന്‍റര്‍ ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം നാടുകടത്തൽ കേന്ദ്രത്തിൽ ആളുകളുടെ എണ്ണം നിയത്രിക്കണമെന്ന്  അദ്ദേഹം നിര്‍ദേശിച്ചിരുന്നു. 

ഒപ്പം വിമാനത്താവളത്തിലും ഡീപോര്‍ട്ടേഷന്‍ സെല്‍ തുറക്കുന്നത് പരിഗണനയിലാണെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഏതൊരു നിയമലംഘകനും വിമാനത്താവള സൗകര്യം ഉപയോഗിക്കാനും എല്ലാ നാടുകടത്തൽ നടപടികളും ആരംഭിക്കാനും കഴിയുമെന്നുമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Related News