കുവൈത്ത് വീമാനത്താവളത്തിന്റെ പ്രവർത്തനം നിലവിലെ അവസ്ഥയിൽ തുടരും.

  • 11/10/2021

കുവൈറ്റ് സിറ്റി : കുവൈത്ത് വീമാനത്താവളത്തിന്റെ പ്രവർത്തനശേഷി, ദിവസേന കുവൈത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം 10000 ആയി    തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു, കൂടാതെ നിലവിൽ ഓപ്പറേറ്റിംഗ് എയർലൈൻ കമ്പനികളുടെ   എണ്ണം 35 ൽ എത്തിയിട്ടുണ്ടെന്നും അത് വർദ്ധിപ്പിക്കുന്നത് എയർ പോർട്ടിന്റെ പ്രവർത്തനശേഷി പൂര്ണമായതിനുശേഷമായിരിക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നു. 

കുവൈത്ത് രാജ്യാന്തര വിമാനത്താവളം തുറന്ന് ഏകദേശം രണ്ട് മാസവും 10 ദിവസവും കഴിഞ്ഞപ്പോൾ ലോകത്തിലെ മിക്ക രാജ്യങ്ങളിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചുകൊണ്ട് എയർപോർട്ട്  സഞ്ചാരികളുടെ സജീവമായ ചലനത്തിന് സാക്ഷ്യം വഹിക്കാൻ തുടങ്ങി.എന്നാൽ പ്രവർത്തനശേഷി വർദ്ധിപ്പിക്കാതെ ടിക്കറ്റ് നിരക്കിൽ കുറവ് വരില്ലെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

Related News