60 വയസ് പിന്നിട്ട പ്രവാസികളുടെ റെസിഡന്‍സി പുതുക്കല്‍; 'ഫത്വ' തീരുമാനം നടപ്പിലാക്കാന്‍ മന്ത്രിസഭ നിര്‍ദേശം.

  • 11/10/2021

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്‍റെ അംഗീകാരത്തോടെ ആർട്ടിക്കിൾ 14 അനുസരിച്ച് മൂന്ന് മാസത്തേക്ക് താത്കാലികമായി റെസിഡൻസി പുതുക്കാൻ ശ്രമിച്ച 60 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ നിന്ന് പിഴ ഈടാക്കുന്നത് നിയമപരമായി ശരിയല്ലെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, 60 വയസ് പിന്നിട്ട പ്രവാസികളുടെ റെസിഡന്‍സി പുതുക്കേണ്ടതിലെന്ന തീരുമാനത്തില്‍ ഫത്വ ആന്റ് ലെജിസ്ലേഷൻ ഡിപ്പാർട്ട്‍മെന്‍റ്  മുന്നോട്ട് വച്ച അഭിപ്രായം നടപ്പിലാക്കാനും ആ തീരുമാനം റദ്ദാക്കാനും മന്ത്രിസഭ നിര്‍ദേശിക്കുമെന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി. 

ഫത്വ ആന്റ് ലെജിസ്ലേഷൻ ഡിപ്പാർട്ട്‍മെന്‍റിന്‍റെ  അഭിപ്രായം നടപ്പാകുന്നതോടെ 2000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തി റെസി‍ന്‍സി പുതുക്കുന്നത് ഉള്‍പ്പെടെ പൂര്‍ണതോതില്‍ തീരുമാനം റദ്ദാക്കപ്പെടും.

Related News