ജാബിര്‍ ബ്രിഡ്ജില്‍ നിന്ന് വീണ്ടും ആത്മഹത്യ ശ്രമം

  • 13/10/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ ജാബിര്‍ കടല്‍ പാലത്തില്‍ നിന്നും ആത്മഹത്യക്ക് ശ്രമിച്ച ഇന്ത്യക്കാരനെ  രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്‌ .36 കാരനായ ഇന്ത്യൻ പൗരന്‍ വാഹനത്തില്‍ പാലത്തില്‍ എത്തുകയും പാലത്തില്‍ നിന്നും കടലിലേക്ക് എടുത്തു ചാടുകയുമായിരുന്നു.രാവിലെ  ജാബിര്‍ പാലത്തില്‍ നിന്നും ഈജിപ്ഷ്യൻ സ്വദേശിയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ടാക്സി കാറിൽ ജാബിർ ബ്രിഡ്ജിൽ എത്തിയ ഈജിപ്ഷ്യൻ സ്വദേശി ഡ്രൈവറോട് പാലത്തിൽ വാഹനം നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന് വാഹനത്തിൽനിന്നിറങ്ങി കടലിലേക്ക് ചാടുകയുമായിരുന്നു.  നിസാര പരിക്ക് പറ്റിയ വിദേശിയെ  പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. നിയമനടപടികൾ സ്വീകരിച്ച് പ്രവാസിയെ നാടുകടത്തുമെന്നാണ് സൂചനകള്‍.  ദിവസങ്ങൾക്ക് മുൻപ് ഒരു യൂറോപ്പ്യൻ യുവതിയും ജാബിർ ബ്രിഡ്ജിൽനിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു

Related News