ജാബർ ബ്രിഡ്ജിൽ ആത്മഹത്യാ ശ്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ റൗണ്ട് ദ്-ക്ലോക്ക് പട്രോളിംഗ്.

  • 13/10/2021

കുവൈറ്റ് സിറ്റി : 24 മണിക്കൂറിനുള്ളിൽ രണ്ട്  ആത്മഹത്യ ശ്രമം നടന്ന ജാബർ ബ്രിഡ്ജിൽ ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ അടിയന്തിര സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

പൊതുസുരക്ഷ,  അടിയന്തിര മേഖലകൾ  തമ്മിൽ  ഏകോപിച്ച് പട്രോളിംഗ് ഏർപ്പെടുത്താനും, നിയമ ലംഘകരെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ഈജിപ്ഷ്യനും , ഇന്ത്യക്കാരനും ബ്രിഡ്ജിൽ നിന്നും കടലിലേക്ക് ചാടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം ഒരു യൂറോപ്യൻ യുവതിയും ബ്രിഡ്ജിൽ നിന്നും കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു.

Related News