കുവൈത്ത് ഓയിൽ കമ്പനിയിൽ നിന്ന് ഒരു മില്യൺ ലിറ്റർ ഡീസൽ കവർന്നു

  • 06/11/2021

കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ ഡീസൽ  കമ്പനിയിൽ മോഷണം കൂടുന്നു. 2018 മുതൽ 2021 ഫെബ്രുവരി വരെയുള്ള കണക്കുകൾ മാത്രം പരി​ഗണിക്കുമ്പോൾ 392 മോഷണങ്ങളാണ് നടന്നിട്ടുള്ളത്. 2020-21 ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡീസൽ കവർച്ച 130 എണ്ണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ ഒരു മില്യൺ ലിറ്റർ ഡീസൽ നഷ്ട‌പ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്.  ഔദ്യോ​ഗിക വില അനുസരിച്ചത് 55,000 ദിനാർ ആണ് വില വരിക.

ഇലക്ട്രിക് കേബിളുകൾ മോഷ്ടിക്കുന്നതും കൂടി വരികയാണെന്ന് റിപ്പോർട്ട് പറയുന്നുണ്ട്. 018 മുതൽ 2021 ഫെബ്രുവരി വരെയുള്ള കണക്കുകളിൽ ഇത്തരം 164 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പൈപ്പുകൾ മോഷ്ടിച്ച 16 കേസുകളുമുണ്ട്. ഇതുവരെ 25 മോഷണങ്ങളിലാണ് ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് പ്രതികളെ പിടികൂടാനായിട്ടുള്ളത്. വിശാലമായ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബിസിനസിന്റെ വ്യാപ്തിയാണ് മോഷണങ്ങൾക്ക് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News