60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; വാർഷിക ചെലവ് 1000 ദിനാർ ആയേക്കും.

  • 06/11/2021

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് നിർബന്ധമാക്കിയ ആരോ​ഗ്യ ഇൻഷുറൻസിനും ചെലവ് ഏകദേശം 500 ദിനാറോളം വരുമെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വിഭാ​ഗത്തിന് 500 ദിനാറിന്‌  ഇൻഷുറൻസ് പരിരക്ഷ നൽകാൻ ആറ് കമ്പനികൾ തയ്യാറായി, നേരത്തെ ഇത് 1200 ദിനാറാകുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു . കുവൈത്ത് ഇൻഷുറൻസ് കമ്പനി, ​ഗൾഫ് ഇൻഷുറൻസ് ​ഗ്രൂപ്പ്, അൽ അഹിലാ ഇൻഷുറൻസ് വാർബാ ഇൻഷുറൻസ്, അൽ ഔലാ തക്ഫുൽ ഇൻഷുറൻസ്, തക്ഫുൽ ഇൻഷുറൻസ് എന്നീ കമ്പനികളാണ് 500 ദിനാറിന്‌ ഇൻഷുറൻസ് നൽകാമെന്ന് വെളിപ്പെടുത്തിയത്. 

നിലവിൽ എല്ലാ പ്രവാസികളിൽ നിന്നും വർഷത്തിൽ 50 കുവൈത്തി ദിനാർ ആരോ​ഗ്യ മന്ത്രാലയം ഇൻഷുറൻസിനായി ഈടാക്കുന്നുണ്ട്. ഈ തുക 60 വയസ് പിന്നിട്ടവരും നൽകണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 500 ദിനാർ ഫീസും ആരോ​ഗ്യ ഇൻഷുറൻസുമാണ് മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News