മരുഭൂമികളിൽ ടെന്റുകൾ ഉയർന്നു; കുവൈത്തിൽ സ്പ്രിം​ഗ് ക്യാമ്പിം​ഗ് സീസണ് തുടക്കമായി

  • 15/11/2021


കുവൈത്ത് സിറ്റി: സ്പ്രിം​ഗ് ക്യാമ്പിം​ഗ് സീസണ് തുടക്കമായി. നവംബർ 15 മുതൽ മാർച്ച് 15 വരെ നീണ്ടുനിൽക്കുന്നതാണ് സ്പ്രിം​ഗ് ക്യാമ്പിം​ഗ് സീസൺ. മരുഭൂമിയുടെ സൗന്ദര്യത്തിനായി ഇഷ്ടപ്പെടുന്ന നിരവധി കുടുംബങ്ങൾക്കുള്ള ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങിയിട്ടുള്ളത്. കുവൈത്തികളുടെ വാർഷിക ശീലങ്ങളിൽ ഒന്നാണ് ഇത്തരത്തിൽ മരുഭൂമികളിലെ ക്യാമ്പിംഗ്. കഴിഞ്ഞ വർഷം കൊവി‍‍ഡ് മഹാമാരി മൂലം അതിന് സാധിച്ചിരുന്നില്ല.

ഈ വർഷം മുൻകരുതൽ നടപടികൾ എന്ന നിലയിൽ കുവൈത്ത് മുനസിപ്പാലിറ്റി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പിം​ഗിനായുള്ള സ്ഥലങ്ങൾ കണ്ടെത്തി. നിർദ്ദിഷ്ട ഫീസും ഇൻഷുറൻസ് തുകയും അടച്ച് മുനസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് വഴിയാണ് ലൈസൻസ് നേടാൻ അവസരം ഒരുക്കിയിരുന്നത്. കൊവി‍ഡ് മഹാമാരിക്കെതിരെയുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ച് കൊണ്ടാണ് എല്ലാ പ്രവർത്തനങ്ങളും നടത്തിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News