പ്രതിമാസം കുവൈത്തിൽ 12 ആത്മഹത്യകൾ നടക്കുന്നതായി റിപ്പോർട്ട്, മുന്നിൽ ഏഷ്യാക്കാർ.

  • 15/11/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം രാജ്യത്തെ താമസക്കാരായ മൂന്ന് ലെബനീസ് പൗരന്മാർ ആത്മഹത്യ ചെയ്ത സംഭവം കുവൈത്തിനെ ഞെട്ടിച്ചിരുന്നു. രാജ്യത്ത് ഓരോ ദിവസവും ആത്മഹത്യകൾ പെരുകി വരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 120 ആത്മഹത്യകളാണ് നടന്നിട്ടുള്ളത്. അതായത് ഔദ്യോ​ഗിക കണക്കുകൾ പ്രകാരം 12 ആത്മഹത്യകളാണ് പ്രതിമാസം നടക്കുന്നത്. 

ഏഷ്യക്കാരാണ് കൂടുതലായി ആത്മഹത്യ ചെയ്യുന്നതെന്നാണ് സെക്യൂരിട്ടി വൃത്തങ്ങൾ പറയുന്നത്. കൊവി‍ഡ് മഹാമാരിയുടെ വരവോടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയും ഉണ്ടായിട്ടുണ്ട്. ആത്മഹത്യ ശ്രമം നടത്തുന്ന എല്ലാ പ്രവാസികളെയും നാടുകടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു. ആത്മഹത്യാശ്രമ കേസുകൾ ഇരട്ടിയായ, പ്രത്യേകിച്ച് ജാബർ പാലത്തിൽ നിന്ന് ചാടിയുള്ള ശ്രമങ്ങൾ കൂടിയതോടൊണ് ഈ തീരുമാനം വന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News