കുവൈത്തികളെ നിയമിക്കാത്ത സ്വകാര്യ കമ്പനികളുടെ പിഴ കൂട്ടാൻ തീരുമാനം

  • 15/11/2021


കുവൈത്ത് സിറ്റി: നിശ്ചിത ശതമാനം കുവൈത്തികളെ നിയമിക്കാത്ത സ്വകാര്യ കമ്പനികളിൽ നിന്ന് ഈടാക്കുന്ന പിഴ വർധിപ്പിക്കാൻ മാൻപവർ അതോറിറ്റി തീരുമാനിച്ചു. അതോറിറ്റി ഈ തീരുമാനം സിവിൽ സർവ്വീസ് ബ്യൂറോയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. മന്ത്രിതലത്തിലും ചർച്ച ചെയ്തതിന് ശേഷമാകും മന്ത്രിസഭയുടെ അം​ഗീകാരത്തിനായി സമർപ്പിക്കുക. ഈ തീരുമാനം സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് നൂറുകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ മേഖലയിലെ സമ്മർദ്ദം ലഘൂകരിക്കുമെന്നാണ് വൃത്തങ്ങൾ അവകാശപ്പെടുന്നത്.

സാമ്പത്തിക രംഗത്ത് അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതിനായി സർക്കാരിതര സ്ഥാപനങ്ങളിലെ ദേശീയ തൊഴിലാളികളുടെ ശതമാനത്തെ കുറിച്ച് അതോറിറ്റി വീണ്ടും പരിശോധിക്കുന്നുണ്ട്. സ്വകാര്യ മേഖലയിൽ കുവൈത്തികൾക്ക് തൊഴിൽ ലഭിക്കുന്നതിനായി രാജ്യം വർഷം തോറും വലിയ തുക ചെലവഴിക്കുന്നുണ്ട്. എന്നാൽ, അർഹരായവർക്ക് മാത്രം അത്തരം പിന്തുണ നൽകുന്നതിനാണ് അതോറിറ്റിക്ക് താൽപ്പര്യമെന്ന് വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News