ദജീജിൽ റേസിങ് സർക്യൂട്ട് അനുവദിക്കാൻ അനുമതി നൽകി കുവൈത്ത് മുനസിപ്പാലിറ്റി

  • 15/11/2021


കുവൈത്ത് സിറ്റി: കാറുകൾക്കും ബൈക്കുകൾക്കുമായി അൽ ദജീജ് പ്രദേശത്ത് ജാബർ അൽ അഹമ്മദ് റേസിംഗ് സർക്യൂട്ട് അനുവദിക്കാൻ അനുമതി നൽകി കുവൈത്ത് മുനസിപ്പാലിറ്റി. പബ്ലിക്ക് അതോറിറ്റി ഫോർ സ്പോർട്സിന്റെ അപേക്ഷയാണ് മുനസിപ്പാലിറ്റി അം​ഗീകരിച്ചത്. ഒപ്പം ഈ അപേക്ഷ മുൻസിപ്പൽ കൗൺസിലിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്. 612,000 ചതുരശ്ര മീറ്ററിൽ കാറുകൾക്കും ബൈക്കുകൾക്കുമായി ഒരു സ്ഥിരമായ വേദിക്ക് അനുമതി നൽകിയാണ് ശുപാർശ കൈമാറിയിട്ടുള്ളത്.

ഈ സ്ഥലത്ത് നിർമിക്കുന്ന കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിബന്ധനകൾ അതോറിറ്റി പാലിക്കണമെന്ന് മുനസിപ്പാലിറ്റി നിർദേശിച്ചിട്ടുണ്ട്. ഒപ്പം പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പായി പബ്ലിക് യൂട്ടിലിറ്റികളും സേവനങ്ങളും സംബന്ധിച്ച ഉപസമിതിയുടെ ഏകോപനം നടത്തി നിർദേശങ്ങൾ നടപ്പാക്കുകയും വേണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News