ലോകത്തിലെ ഏറ്റവും ശക്തമായ കറൻസി; ഒന്നാം സ്ഥാനത്ത് കുവൈത്ത് ദിനാർ

  • 15/11/2021


കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി കുവൈത്തി ദിനാർ. സ്കൂപ്പ് വൂപ്പ് ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ലോകമെമ്പാടുമുള്ള ഏറ്റവും ശക്തമായ കറൻസികളുടെ പട്ടിക തയാറാക്കാനായി യുഎസ് ഡോളറിനും ബ്രിട്ടീഷ് പൗണ്ടിനുമെതിരെ ഓരോ കറൻസിയുടെയും വിനിമയ നിരക്കിനെയാണ് റിപ്പോർട്ട് ആശ്രയിച്ചത്. എന്നാൽ, യുഎസ് ഡോളറിനും ബ്രിട്ടീഷ് പൗണ്ടിനുമെതിരായ പ്രാദേശിക കറൻസിയുടെ ശക്തിയുടെ റേറ്റിംഗ് രാജ്യത്തിന്റെ സാമ്പത്തിക ശക്തിയെയോ രാജ്യത്തിന്റെ വ്യാപാര സന്തുലിതാവസ്ഥയെയും ബജറ്റ് നിലയെയും പ്രതിഫലിപ്പിക്കുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നുണ്ട്.

1960ൽ ആദ്യമായി പുറത്തിറക്കിയതിന് ശേഷം, കുവൈത്ത് ദിനാർ ഏറ്റവും മൂല്യമുള്ള കറൻസിയായി മാറിയെന്നും വിനിമ നിരക്ക് പരിഗണിക്കുമ്പോൾ ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികൾക്ക് ആദ്യ സ്ഥനത്താണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രണ്ടാം സ്ഥാനത്ത് ബഹറൈനി ദിനാർ ആണ്. ഒമാനി റിയാൽ മൂന്നാമത് എത്തിയപ്പോൾ ജോർദാനിയർ ദിനാർ ആണ് നാലം സ്ഥാനം നേടിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News