കുവൈത്തിൽ ഡോക്ടർമാർക്ക് പ്രത്യേക പ്രതിമാസ വർദ്ധനവായി 500 ദിനാർ നൽകി തുടങ്ങി

  • 15/11/2021

കുവൈത്ത് സിറ്റി: സർക്കാർ ആരോ​ഗ്യ കേന്ദ്രങ്ങളിലെ തീവ്രപരിചരണ വിഭാ​ഗത്തിലും അനസ്തേഷ്യ, എമർജൻസി വിഭാ​ഗങ്ങളിലും ജോലി ചെയ്യുന്ന ‍ഡോക്ടർമാർക്ക് പ്രത്യേക പ്രതിമാസ വർദ്ധനവായി 500 ദിനാർ വീതം നൽകി തുടങ്ങി. ജൂലൈ ഒന്ന് മുതലാണ് ഇത് നൽകി തുടങ്ങിയത്. കുവൈത്തികൾക്കും പ്രവാസികൾക്കും ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്.

‌ആയിരത്തിലധികം ഡോക്ടർമാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ പറഞ്ഞു. മേൽപ്പറഞ്ഞിട്ടുള്ള വിഭാഗത്തിലെ ഡോക്ടർമാർക്ക് ഈ പ്രത്യേക പ്രതിമാസ വർദ്ധനവ് നൽകാൻ സിവിൽ സർവീസ് കമ്മീഷൻ അനുമതി നൽകിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News